സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ഏപ്രില്‍ 2011
ഒരുവന്റെ ജീവിതംനന്നാവുന്നത് ജീവിതകാലം വേണ്ടപോലെ വിനിയോഗിക്കുമ്പോഴാണ്. കഴിഞ്ഞകാലമെല്ലാം എന്നന്നേക്കുമായി ഇല്ലാതായിപോയി. വര്‍ത്തമാനകാലംമാത്രമേ ആര്‍ക്കും എന്നും അവരുടേതായിട്ടുള്ളു. അതിനെ വേണ്ടപോലെ വിനിയോഗിക്കുന്നവര്‍ക്കുമാത്രമേ ഈ ലോകത്തിലെവിടെയും സമാധാനമുള്ളു. ഓരോരുത്തര്‍ക്കും അവരുടേതായിട്ടുള്ള കര്‍ത്തവ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. അവ വേണ്ടവണ്ണം അനുഷ്ഠിച്ചു ജീവിക്കുന്നവര്‍ക്കു മാത്രമേ സമാധാനമായ ഒരു ജീവിതം നയിക്കാന്‍ സാധിക്കുക യുള്ളു. എല്ലാ മനുഷ്യര്‍ക്കും സമാധാനമായി ജീവിക്കാനുള്ള കഴിവുണ്ടെങ്കിലും ആ കഴിവ് വേണ്ടപോലെ വിനിയോഗിക്കുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. മനുഷ്യ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടകാലം വിദ്യാഭ്യാ സകാലവും, അത് കഴിഞ്ഞുവരുന്ന ഔദ്യോഗികകാലവു മാണ്. വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഉദ്യോഗം കിട്ടുന്നവര്‍ക്കുമാത്രമേ ഒരു നല്ലനിലവാരം പുലര്‍ത്തി കൊണ്ടു ജീവിതം നയിക്കാനാവു. ഓരോരുത്തര്‍ക്കും അവരുടെ പ്രായത്തിനും വിദ്യാഭ്യാസത്തിനും അനുസരിച്ചിട്ടുള്ള ജോലി കിട്ടിയെങ്കിലെ മനസ്സമാധാനവുമു ണ്ടാകു. അധികമാളുകളും ജോലി ചെയ്യുന്നത് ജീവിതാവശ്യത്തിന് വേണ്ടുന്നതായ സമ്പത്ത് സമ്പാദിക്കാനാണ്. അതിന് യൗവ്വനാരംഭത്തില്‍തന്നെ ജീവിതാവശ്യ ങ്ങള്‍ക്കു മതിയാവുന്നരീതിയില്‍ സമ്പാദിക്കാനാവുന്ന ഒരു ജോലി നേടാന്‍കഴിയണം. ജോലി നേടിയിട്ടുള്ള വര്‍ കിട്ടിയിരിക്കുന്നതായ ജോലിയില്‍ അവരവരുടെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് ജീവിക്കേണ്ട താണ്. ആരുടേയും ജീവിതം നന്നാവുന്നത് കിട്ടിയ ജോലി സസന്തോഷം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോ ഴാണ്. ഒരാളിന്റെ വിദ്യാഭ്യാസത്തിനും കഴിവിനും വര്‍ ത്തമാനകാലാവശ്യങ്ങള്‍ നിറവേറ്റാനും വേണ്ടിയിട്ടുള്ള സമ്പത്‌ശേഷി ചിലപ്പോള്‍ ഉണ്ടായികൊള്ളണമെന്നില്ല. അങ്ങനെയിരുന്നാലും കിട്ടിയിരിക്കുന്ന ജോലി ശ്രദ്ധ യോടും ഉത്തരവാദിത്വത്തോടും കൂടി ചെയ്യാനുള്ള സന്മ നോഭാവം ജോലിചെയ്യുന്ന ഒരാളിന് കൂടിയെതീരു. ഏതു ജോലിയും ശ്രദ്ധാഭക്തി വിശ്വാസങ്ങളോടെ അനുഷ്ഠി ക്കുന്നവനെ ആ ജോലി തന്നെ പടിപടിയായി പുരോഗതി ഉണ്ടാവുന്നനിലയിലേക്ക് ഉയര്‍ത്തികൊണ്ടുപോകാം. ഒരാള്‍ക്ക് ആഗ്രഹിച്ച ജോലി കിട്ടിയില്ലെങ്കില്‍ കിട്ടിയി രിക്കുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അത് നല്ല രീതിയില്‍ ചെയ്ത് സമാധാനത്തോടെ ജീവിക്കാന്‍ കഴി യണം. പലപ്പോഴും ഒരാള്‍ക്ക് ആഗ്രഹിക്കുന്ന ജോലി കിട്ടികൊള്ളണമെന്നില്ല. എന്നാല്‍ ഏതു ജോലിയും ഒരാളിന്റെ കഴിവനുസരിച്ച് ചെയ്യുകയാണെങ്കില്‍ അതു കൊണ്ട്തന്നെ പുരോഗതിവന്നുചേരും. വന്നുചേര്‍ന്നിരി ക്കുന്ന പ്രവൃത്തി നമുക്കുവേണ്ടപോലെ ഇഷ്ടപ്പട്ടതല്ലെ ങ്കിലും അത് ശ്രദ്ധാപൂര്‍വ്വം ചെയ്യാന്‍ തുടങ്ങിയാല്‍ മന സ്സിനതില്‍ ശ്രദ്ധയും ആ ശ്രദ്ധതന്നെ അതിനേക്കാള്‍ ഉത്തരവാദിത്വമുള്ള ഒരു ജോലി ചെയ്യാന്‍ കഴിവുമുണ്ടാക്കിത്തീര്‍ക്കുന്നു.