സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ഫെബ്രുവരി 2011
ഒരുവന്റെ ജീവിതം സുഗമവും വിജയപ്രദവുമാവണമെങ്കില്‍ നിസ്വാര്‍ത്ഥമായ പരോപകാരപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ട് ജീവിക്കണം. അങ്ങനെയായാല്‍ മനസ്സമാധാനവും സംതൃപ്തിയും അനുഭവിക്കാനിട യാവും. ഈ ലോകത്തിലെല്ലാവരും മറ്റുള്ളവരെ ആശ്രയിച്ചുകൊണ്ടാണ് ജീവിക്കുന്നത്. അന്യര്‍ക്ക് സഹായം ചെയ്യുന്നരീതിയില്‍ ജീവിതം നയിക്കുന്നവര്‍ക്കെ മന സ്സിന് ശാന്തിയും സന്തോഷവും അനുഭവപ്പെടുക യുള്ളു. കര്‍ത്തവ്യകര്‍മ്മങ്ങളനുഷ്ഠിക്കുകയാണ് മനശാ ന്തിക്ക് ഏറ്റവും നല്ലമാര്‍ഗ്ഗം. ഏതുപ്രവൃത്തിയിലും ആ പ്രവൃത്തികൊണ്ട് അന്യര്‍ക്ക് പ്രയോജനമുണ്ടാവുമെ ങ്കില്‍മാത്രമേ അത് ആചരിക്കാവൂ. അന്യര്‍ക്ക് ഏതെ ങ്കിലും തരത്തില്‍ നഷ്ടമോ ക്ലേശമോ ഉണ്ടാവുന്നരീതി യിലുള്ള പ്രവൃത്തിയില്‍നിന്ന് എപ്പോഴും വിട്ടുനില് ക്കണം. ഉദ്ദേശശുദ്ധിയുള്ളവര്‍ക്കുമാത്രമെ നല്ല പ്രവൃ ത്തികള്‍ ചെയ്യുവാന്‍ മനസ്സും സാമര്‍ത്ഥ്യവുമുണ്ടാവുക യുള്ളു. ഒരുപ്രവൃത്തി വേണ്ടവണ്ണം ചെയ്യുമ്പോഴാണ് ഒരാള്‍ക്ക് സാമര്‍ത്ഥ്യമുണ്ടാകുന്നത്. വിചാരവും വാക്കും പ്രവൃത്തിയും അന്യര്‍ക്ക് ഹിതകരമായ വിധ ത്തില്‍ മാത്രമെ അനുഷ്ഠിക്കാവൂ. ഇവിടെ ആരും തന്നെ അന്യരായിട്ടില്ല. എല്ലാവരുടെയും ഉള്ളില്‍ ഒരേ ഈശ്വരന്‍ തന്നെയാണ് ജീവരൂപത്തില്‍ വര്‍ത്തിച്ചു കൊണ്ട് ശരീരേന്ദ്രിയ മനോബുദ്ധികളുടെ എല്ലാത്തരം വ്യാപാരങ്ങളേയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഈ നിയന്ത്രണത്തില്‍നിന്ന് വിട്ടുപോകുമ്പോഴാണ് ഒരാള്‍ അന്യര്‍ക്കുപദ്രവകരമായ പ്രവൃത്തികള്‍ ചെയ്യാനൊരു മ്പെടുന്നത്. അന്യരായിട്ടിരിക്കുന്നതും താന്‍ തന്നെയാ ണെന്നബോധത്തില്‍വേണം ഒരു മനുഷ്യന്‍ നല്ലനല്ല പ്രവൃത്തികള്‍ ചെയ്ത് തനിക്കും ലോകത്തിനും ഹിതക രമായ രീതിയില്‍ ജീവിതം നയിക്കാന്‍. നല്ല ജീവിതം നയിക്കുന്നവര്‍ ഒരിക്കലും നശിക്കുകയില്ല. നശിക്കുന്ന ശരീരത്തില്‍ ഞാനെന്നുള്ള ബോധമുള്ളവരാണ് മരി ക്കുമ്പോള്‍ താനില്ലാതായിപോകും എന്ന് വിചാരിക്കു ന്നത്. ഉണ്ടായ വസ്തുക്കളൊക്കെ ഇല്ലാത്തവസ്തുക്ക ളാണ്. അതുള്ളതായിട്ടു തോന്നുമ്പോഴും ഇല്ലാത്തതു തന്നെ. ഇല്ലാത്തവസ്തു എപ്പോഴും നശിക്കുന്നതാണ്. ഉള്ള വസ്തു ഒരിക്കലും നശിക്കാത്തതാണ്. ഉള്ളതായ വസ്തുവിനെയാണ് പരമസത്യം അല്ലെങ്കില്‍ ഈശ്വര നെന്നുപറയുന്നത്. ഈശ്വരനില്‍ വിശ്വസിച്ച് ഈശ്വരീയ മായ കാര്യങ്ങളില്‍ പ്രവര്‍ത്തിച്ച് അന്യര്‍ക്ക് ഹിതകര മായ രീതിയില്‍ ജീവിക്കുന്നവര്‍മാത്രമെ യഥാര്‍ത്ഥ മനു ഷ്യരായി ജീവിക്കുന്നുള്ളു. അന്യരുടെ സഹായംകൊ ണ്ടുജീവിക്കുന്ന മനുഷ്യര്‍ തന്റെ പ്രവൃത്തികളെല്ലാം അന്യര്‍ക്ക് ഹിതകരമാക്കികൊണ്ടുതന്നെ ചെയ്യേണ്ട താണ്. മനുഷ്യരെല്ലാവരും അവരുടെ സുഖത്തിനു വേണ്ടി ജീവിക്കുന്നവരാണ്. ഒരാള്‍ക്ക് ശരിയായ സുഖം വരണമെങ്കില്‍ സ്വാര്‍ത്ഥതയെമറന്ന് പരാര്‍ത്ഥമായിട്ട് ജീവിക്കാന്‍ കഴിയണം. ഞാനും എന്റേതുമെന്നുള്ള ഭാവ നയാണ് ഒരു മനുഷ്യനെ എപ്പോഴും സത്യത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്.