സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – മാര്‍ച്ച് 2011
മനുഷ്യശരീരത്തിന്റെ ഉത്തമാംഗം ശിരസ്സാണ്. ആ ശിരസ്സിന്റെ മുന്‍ഭാഗമാണ് നെറ്റി. ശിരസ്സ് ശരിയായിട്ടുപ്രവര്ത്തി ക്കണമെങ്കില്‍ എപ്പോഴും അത് താരതമ്യേന തണുത്തിരിക്കേണ്ടതാണ്. ശരീരത്തിന്റെ ആരോഗ്യനില നില്ക്കണമെങ്കില് കാലുകള്‍ ചൂടുള്ളതായും ശിരസ്സ് തണുപ്പുള്ളതായും തീരണം. ശിരസ്സിന് തണുപ്പുവരണമെങ്കില് നെറ്റിയില്‍ ചന്ദനം പോലെ തണുപ്പും സുഗന്ധവുമുള്ള ലേപനദ്രവ്യങ്ങള്‍ അവിടെ ചാര്‍ത്തേണ്ടതാണ്. അങ്ങനെയായാല്‍ മസ്തിഷ്ക്ക കോശങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമായ രീതിയില്‍ നടന്നുകൊണ്ടിരിക്കും. ഏതുപ്രവൃത്തിയും നന്നാവണമെങ്കില്‍ ആ പ്രവൃത്തി ചെയ്യുവാനുള്ള അറിവും പരിചയവും അതിന് ഉണ്ടായിരിക്കേണ്ടതാണ്. ഒരു പ്രവൃത്തിയില്‍ പരിചയം സിദ്ധിക്കുന്നത് ആ പ്രവൃത്തിയില്‍ പരിചയമുള്ള ആളുകളു മായി ബന്ധപ്പെട്ട് ആ പ്രവൃത്തിയെടുക്കാന്‍ തയ്യാറാവുമ്പോ ഴാണ്. കഴിവുകള്‍ എത്രയുണ്ടായാലും പുതിയ ഒരു പ്രവര് ത്തനം ആരംഭിക്കുമ്പോള്‍ അതില്‍ പരിചയവും സാമര്‍ത്ഥ്യ വുമുള്ള ആളുകളോടുചേര്ന്ന് പ്രവൃത്തിക്കേണ്ടതാണ്. അതാ യത് പ്രവൃത്തി നന്നാവണമെങ്കില്‍ ആ പ്രവൃത്തിയെകുറി ച്ചിട്ടുള്ള സാങ്കേതികമായ അറിവും പ്രായോഗികമായിട്ട് ആ പ്രവൃത്തി ചെയ്യാനുള്ള പരിചയവും നേടേണ്ടത് അത്യാവശ്യ മാണ്. ഏതുപ്രവൃത്തിയും നന്നായി ചെയ്യണമെങ്കില്‍ ചെയ്യുന്ന ആള്‍ക്ക് ആത്മവിശ്വാസമുണ്ടായിരിക്കണം. ആത്മ വിശ്വാസം ദൃഢമാക്കാന്‍ പ്രവര്‍ത്തനപരിചയവും ഈശ്വര വിശ്വാസവും നല്ലതുപോലെ സഹായിക്കും. മനുഷ്യര്‍ക്കെല്ലാ വര്‍ക്കും അവരവരുടേതായിട്ടുള്ള കഴിവുകളും കര്‍മ്മവാസന കളുമുണ്ട്. വാസനക്കനുരൂപമായി കര്‍മ്മം ചെയ്യുകയാണെ ങ്കില്‍ ആ കര്‍മ്മത്തിന്റെ ഫലം വളരെവേഗത്തിലും ശരിയായ രീതിയിലും ആര്‍ക്കും സിദ്ധിക്കുന്നതാണ്. ഒരു പ്രവൃത്തി യില്‍ പ്രാവിണ്യം നേടിയിട്ടുള്ള ഒരാള്‍ക്ക് അതുപോലെയുള്ള പ്രവൃത്തികള്‍ വളരെവേഗത്തില്‍ വിദഗ്ദമായ രീതിയില്‍ ചെയ്യാന്‍ കഴിയും. മനുഷ്യരെല്ലാവരും അവരുടെ ശരീരേന്ദ്രി യമനോബുദ്ധികള്കൊണ്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കു ന്നത്. ഏതുപ്രവര്‍ത്തനവും വിജയിക്കണമെങ്കില്‍ ആ പ്രവൃ ത്തിയില് താല്പര്യമുണ്ടാകേണ്ടതാണ്. ഒരു പ്രവൃത്തിയില്‍ താല്പര്യം വന്നുചേരുന്നത് ആ പ്രവൃത്തി അനായാസമായിട്ടു ചെയ്യാന്‍ കഴിവുവരുമ്പോഴാണ്. ഏതു പ്രവൃത്തിക്കും വിഷമം തോന്നാതെവരുന്നത് പ്രവൃത്തിചെയ്ത് പഴക്കവും തഴക്കവും നേടിയിട്ടുള്ള ആളുകള്‍ക്കാണ്. കര്ത്തവ്യകര്മ്മമായി വന്നുചേരുന്ന കാര്യങ്ങള്‍ ശ്രദ്ധയോടുകൂടി ചെയ്യാന്‍ തയ്യാറാവുകയാണ് വേണ്ടത്. ഒരു പ്രവൃത്തിയില്‍ വേണ്ടത്ര ശ്രദ്ധയുള്ളവന് ആ പ്രവൃത്തിയെക്കുറിച്ചിട്ടുള്ള ജ്ഞാനം സ്വാഭാവികമായി വന്നുചേരുന്നതാണ്. അതുകൊണ്ട് ശ്രദ്ധയുള്ള ആളിനുമാത്രമേ ഏതുപ്രവൃത്തിയിലുമുള്ള ജ്ഞാനം സിദ്ധിക്കുകയുള്ളു. അതിനുള്ള അഭ്യാസം കുട്ടിക്കാലം മുതല്ക്കുതന്നെ കിട്ടികൊണ്ടിരിക്കേണ്ടതാണ്. കുട്ടികള്‍ക്ക് ഒരു കാര്യത്തെക്കുറിച്ച് മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള കഴിവ് പ്രകൃതിദത്തമായിട്ടുതന്നെയുണ്ട്. പലപ്പോഴും മുതിര്‍ന്നവര്‍ക്ക് അവരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ വയ്യാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുമുണ്ട്. കൊച്ചു കുട്ടികള്‍ക്ക് പലകാര്യങ്ങളെ കുറിച്ചുമറിയാനുള്ള ആഗ്രഹം വളരെവളരെയുണ്ട്. പ്രായമുള്ളവര്‍ അവര്‍ക്ക് വേണ്ടരീതി യില്‍ നിവൃത്തിവരുത്തികൊടുക്കേണ്ടതാണ്.