സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ജനുവരി 2012
മനുഷ്യജീവിതലക്ഷ്യം ഈശ്വരദര്‍ശനം അല്ലെങ്കില്‍ സത്യസാക്ഷാത്ക്കാരമാണ്. ഈശ്വരനാണ് സത്യം. ആ ഈശ്വരനാണ് എല്ലാ മനുഷ്യരിലും ഞാന്‍ ഞാന്‍ എന്നബോധരൂപത്തില്‍ വര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിനെ അനുഭവിച്ചറിയലാണ് ആവശ്യമായിട്ടി രിക്കുന്നത്. അതിനുവേണ്ടത് മനസ്സിന്റെ നിശ്ചലതയാണ്. ആ അവസ്ഥയാണ് എല്ലാ മനുഷ്യരുടേയും സ്വരൂപാവസ്ഥ. അതിനെ മറന്ന് ശരീരത്തില്‍ വന്നു ചേര്‍ന്ന ഞാനെന്നും എന്റേയെന്നുമുള്ള ഭാവമാണ് എല്ലാവരുടേയും ദുഃഖത്തിനു കാരണം. ശരിയായ ഭാവത്തിലേക്ക് ഉണരാന്‍ നല്ലവഴി ഈശ്വരഭജനമാണ്. ഭഗവാന്റെ നാമം ജപിക്കുന്നതാണ് കലികാലത്ത് സ്വരൂ പത്തിലേക്ക് ഉണരാനുള്ള മാര്‍ഗ്ഗം. മനസ്സമാധാനമാണ് ലക്ഷ്യമായിട്ടിരിക്കുന്നത്. ആ ലക്ഷ്യം സാധ്യമാവണ മെങ്കില്‍ ജീവിതരീതി അതിന് അനുഗുണമായ രീതിയി ലാക്കിതീര്‍ക്കണം. പ്രഭാതംതൊട്ട് പ്രദോഷംവരെ എന്തെല്ലാം പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടോ ആ പ്രവൃത്തികളെല്ലാം സര്‍വവ്യാപിയായിരിക്കുന്ന ഈശ്വരന്റെ അനുഗ്രഹംകൊണ്ടുമാത്രമാണ് ആര്‍ക്കും ചെയ്യാന്‍ സാധിക്കുന്നത്. ഒരുവന് ചിന്തിക്കാനും പറയാനും പ്രവര്‍ത്തിക്കാനും അനുഭവിക്കാനുമുള്ള കഴിവ് ജീവനുള്ളപ്പോള്‍മാത്രമാണ്. അതുകൊണ്ട് ഒരു മനുഷ്യന്റെ ഏതുവ്യാപാരവും ഈശ്വരാനുഗ്രഹംകൊണ്ടു മാത്രമാണ് നടക്കുന്നത് എന്നുള്ള കാര്യം മറക്കരുത്. അങ്ങനെ മറക്കാതിരിക്കാന്‍വേണ്ടിയാണ് ഈശ്വരസ്മ രണയോടുകൂടി പ്രവര്‍ത്തിക്കണം എന്നുപറയുന്നത്. പ്രവൃത്തികളൊക്കെ ഈശ്വരസ്മരണയോടായാല്‍ ഈശ്വരസ്മരണ ശ്വാസോച്ഛ്വാസംപോലെ ആര്‍ക്കും സ്വാഭാവികമായിത്തീരും. ഈശ്വരസ്മരണയോടെ പ്രവര്‍ത്തിക്കുന്നവരെ വിഷാദം ബാധിക്കുകയില്ല. കര്‍ ത്തവ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാത്തവരെയാണ് വിഷാദം പിടികൂടുന്നത്. ഏതുകര്‍മ്മവും ഈശ്വര സ്മ രണയോടെ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വിഷാദിക്കാന്‍ അവസരമുണ്ടാകുകയില്ല. അവരെ പ്പോഴും പ്രസാദമുള്ളവരായിതന്നെവര്‍ത്തിക്കും. പ്രസാദമുള്ള മനസ്സ് ശാന്തവും ഉന്മേഷമുള്ളതുമായിരിക്കും. അങ്ങനെയുള്ള ഒരു മനഃസ്ഥിതി കിട്ടിയാലെ ഒരു നല്ല കര്‍മ്മയോഗിയായിരിക്കാന്‍ സാധിക്കുകയുള്ളു. മനുഷ്യജന്മം കര്‍മ്മയോഗമനുഷ്ഠിച്ച് മനസ്സിനെ ശുദ്ധമാക്കി പരമസത്യത്തെ അനുഭവിക്കാനു ള്ളതാണ്. പരമസത്യത്തിന്റെ അനുഭൂതിയാണ് യഥാര്‍ത്ഥശാന്തിയും സമാധാനവും.