മനസ്സിലെ വൃത്തികളടങ്ങണമെങ്കില്‍ അത് ശുദ്ധമാവണം

 

 

സ്വാമി നിത്യാനന്ദ സരസ്വതി

ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ഫെബ്രുവരി 2012

ആരുടെയും ജീവിതം പരിശോധിച്ചുനോക്കിയാല്‍ അത് സുഖദുഃഖങ്ങളുടെ അനന്തമായ ഒരു പ്രവാഹമാണെന്ന് ബോധിക്കാന്‍ കഴിയും. ഏതു മനുഷ്യനും ഒരിക്കലും നശിക്കാത്തതായസമാധാനത്തെയാണ് സാക്ഷാത്ക്കരിക്കാനാഗ്രഹിച്ചുകൊണ്ടിരിക്കുന്നത്. സമ ധാനം അനുഭവിക്കണമെങ്കില്‍ മനസ്സ് ശാന്തമാവുകത ന്നെവേണം. മനസ്സിന്റെ അശാന്തിക്കുകാരണം അതിലെ ഭൗതികവൃത്തികളാണ്. ലോകത്തിലുള്ള ആളുകളോടും സമ്പത്തോടുമുള്ള ആസക്തിയും വെറുപ്പുമാണ് മനസ്സിനെ സമാധാനമില്ലാത്ത ഒരു നിലയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. മനസ്സ് സമമായിരിക്കുന്ന അവസ്ഥയാണ് യോഗാവസ്ഥ. യോഗാവസ്ഥയില്‍ ചിത്തവൃത്തികള്‍ അടങ്ങിയിരിക്കും. വൃത്തികളടങ്ങി യിരിക്കുന്ന അവസ്ഥയെയാണ് യോഗാവസ്ഥ എന്നു പറയുന്നത്. മനസ്സ് യോഗാവസ്ഥയിലെത്തിയാല്‍ അതിലെ വൃത്തികളെകണ്ടുകൊണ്ടിരുന്നവന്‍ അവന്റ സ്വരൂപത്തില്‍ ഉറച്ചവനായിഭവിക്കും. ആര്‍ക്കും ശരിയായ സമാധാനം അനുഭവിക്കാറാവുന്നത് ചിത്തവൃത്തികള്‍ പൂര്‍ണ്ണമായി അടങ്ങിയിരിക്കുന്ന യോഗാവസ്ഥയിലാണ്. ആ അവസ്ഥയിലെത്താനാണ് യോഗസാധനകളെല്ലാം വിധിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കെല്ലാവര്‍ക്കും യോഗാവസ്ഥയിലെത്താനുള്ള ജന്മാവകാശ മുണ്ട്. ആ അവകാശം വേണ്ടപോലെ വിനിയോഗിക്കുന്നവരാണ് ജീവിതത്തില്‍ ശാശ്വതമായ സമാധാനം അനുഭവിക്കാന്‍ യോഗ്യരായിത്തീരുന്നത്. എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നതായ സമാധാനം അനു ഭവിക്കാന്‍ തടസ്സമായിരിക്കുന്നത് മനസ്സിലെ വൃത്തിക ളാണ്. ചിത്തവൃത്തികളില്‍പ്പെട്ടിരിക്കുന്ന ഒരാള്‍ സമാധാനമില്ലാത്തവനും സന്തോഷമില്ലാത്തവനുമായി ഭവി ക്കുന്നു. എല്ലാ മനുഷ്യരും അവരുടെ സ്വരൂപമാകുന്ന സമാധാനത്തെ ശാശ്വതമായി അനുഭവിക്കാനാണ് എക്കാലത്തും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോക ത്തോടുള്ള ബന്ധമാണാര്‍ക്കും സമാധാനത്തിന് തട സ്സമായിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യോഗസാധ കളത്രയും മനുഷ്യമനസ്സിലെ വൃത്തികളെ നിരോധിച്ച് അവന്റെ സ്വരൂപമെന്താണെന്ന് സ്വാനുഭവത്തിലൂടെ വ്യക്തമാക്കികൊടുക്കാനാണ്. മനസ്സിലെ വൃത്തികളടങ്ങുമ്പോള്‍ ഒരുമനുഷ്യന്‍ സമാധാനം അനുഭവിക്കാന്‍ യോഗ്യനായിത്തീരുന്നു. മനസ്സിലെ വൃത്തികളടങ്ങണമെങ്കില്‍ അത് ശുദ്ധമാവണം. മനസ്സിനെ അശുദ്ധമാക്കികൊണ്ടിരിക്കുന്നത് അതിലെ വിഷയവാസനകളാണ്. വിഷയവാസനകളടങ്ങണമെങ്കില്‍ ശരീരേന്ദ്രി യമനോബുദ്ധികളിലും അവയുടെ പ്രവൃത്തികളിലും പൂര്‍ണ്ണമായ നിയന്ത്രണം അത്യന്താപേക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *

four × one =