സ്വാമി നിത്യാനന്ദ സരസ്വതി
ശ്രീഹൃദയം – യോഗ വേദാന്ത മാസിക – ജനുവരി 2011
നശിക്കാത്ത ശാശ്വതസുഖമാണ് മനുഷ്യന്റെ യഥാര്‍ത്ഥ സ്വരൂപം. അതുകൊണ്ടാണ് ലോകത്തില്‍ എല്ലാ മനുഷ്യരും ആ സുഖം ആഗ്രഹിച്ചുകൊണ്ട് ബോധമായ കാലം തൊട്ടു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. നല്ലതിനെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള കഴിവ് എല്ലാ മനുഷ്യനു മുണ്ട്. ഒരു പ്രവൃത്തി നല്ലതാകണമെങ്കില്‍ ആ പ്രവര്‍ത്തിയില്‍ അഹന്താമമതാദികള്‍ നിഴലിക്കാനവസരം കൊടുത്തുപോകരുത്. എല്ലാകര്‍മ്മങ്ങളും ഈശ്വരാര്‍പ്പണ മായിട്ടുചെയ്യാന്‍ അഭ്യസിച്ചുകൊണ്ടിരിക്കണം. അങ്ങനെ യായാല്‍ ഏതുകര്‍മ്മവും കര്‍മ്മയോഗമായി ചെയ്യാന്‍ കഴിയും. കര്‍മ്മയോഗം മനസ്സിനെ ശുദ്ധമാക്കി വികസി പ്പിക്കും. മനസ്സ് സങ്കോചിക്കുമ്പോഴാണ് ദുഃഖമുണ്ടാകു ന്നത്. സ്വാര്‍ത്ഥത വളരുമ്പോഴാണ് മനസ്സ് ചുരുങ്ങി ചെറുതാ കുന്നത്. മനസ്സ് ചെറുതാകുന്നതിനനുസരിച്ച് ഞാനും എന്റേതെന്നുമുള്ള ഭാവന വലുതായിവലുതായിവരും. ഞാനും എന്റേതുമെന്നുള്ള ഭാവനകളാണ് അഹങ്കാര ത്തിന്റെ മുളകള്‍. അവയുള്ളിടത്തോളംകാലം ആര്‍ക്കും സമാധാനമുണ്ടാവുകയില്ല. സമാധാനത്തിന് അഹങ്കാരം നശിക്കുകതന്നെവേണം. അഹങ്കാരത്തെ നശിപ്പിക്കാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗം ഈശ്വരനില്‍ ഭക്തി വളര്‍ത്തുകയാണ്. ഭക്തി വളര്‍ന്നാല്‍ എല്ലായിടത്തും ഒരേ ഈശ്വരനെ കാണാ റാകും. മാതാപിതാക്കന്മാരെയും മറ്റുഗുരുജനങ്ങളേയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണ് ഭക്തി വളര്‍ത്താനുള്ള ആദ്യസാധനകള്‍. അതിനുള്ള ശിക്ഷണം മാതാപിതാക്കന്മാരും ഗുരുജനങ്ങളും കുട്ടി കള്‍ക്ക് ബാല്യകാലം തൊട്ട് കൊടുത്തിരിക്കണം. അന്യരെ സഹായിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. എല്ലാവര്‍ക്കും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അന്യരെ സഹാ യിക്കാന്‍ കഴിവുണ്ട്. ആ കഴിവുകള്‍ എല്ലാം അതിന്റെ നിലയില്‍ ഉത്കൃഷ്ടങ്ങള്‍ തന്നെയാണ്. എല്ലാവരും അന്യരില്‍നിന്ന് സ്‌നേഹം പ്രതീക്ഷിക്കുന്നുണ്ട്. അതിന് വേണ്ടത് നമ്മളെകൊണ്ട് കഴിവുള്ള സഹായങ്ങള്‍ അന്യര്‍ക്കു ചെയ്തുകൊടുക്കുകയാണ്. ആരെ സഹായി ച്ചുവോ അവരില്‍നിന്ന് ഒന്നും പ്രതീക്ഷിക്കരുത്. അങ്ങനെ പ്രത്യുപകാരം പ്രതീക്ഷിക്കുന്നവര്‍ നിരാശരാകാനാണ് കൂടുതല്‍ സാദ്ധ്യത. പ്രത്യുപകാരം ഇഛിച്ചുകൊണ്ടു ചെയ്യുന്ന സഹായങ്ങള്‍ സഹായങ്ങളല്ല കച്ചവട ഇടപാ ടാണ്. ഒരുവനിലെ ജീവന്‍ ഈശ്വരാംശമാണ്. അതുകൊ ണ്ടതു നശിക്കുന്നതല്ല. നശിക്കുന്നവസ്തുക്കളോട് ചേരു ന്നതുകൊണ്ടാണ് ജീവന് നാശഭയം വന്നുചേര്‍ന്നത്. ശരീര മുള്‍പ്പെടെ ഈ ലോകത്തിലുള്ള സര്‍വവസ്തുക്കളും ഉണ്ടായവകളും നശിക്കുന്നവയുമാണ്. നാശം വേഗത്തി ലുമാകാം സാവധാനത്തിലുമാകാം. ഭയം പോകണമെ ങ്കില്‍ ലോകത്തെ മുഴുവനായുംവിട്ട് ഭഗവാനോടു ചേരാന്‍ ശ്രമിക്കണം. എല്ലാവരും എവിടെയും ഭഗവാനില്‍ തന്നെ യാണ് നില നില്ക്കുന്നത്. ആ ബോധം എപ്പോഴും ഇല്ലാത്തതുകൊണ്ടാണ് മരണഭയം അലട്ടികൊണ്ടിരിക്കുന്നത്. അതുപോകാന്‍ ഭഗവാനെ ശരണം പ്രാപിക്കണം.