പാലക്കാട് ശിവാനന്ദാശ്രമത്തില്‍ സംപൂജ്യ സ്വാമി ജ്ഞാനനാനന്ദസരസ്വതി തിരുവടികളുടെ മഹാസമാധിദിനം 2012 ജൂണ്‍ 29 നും സമാധി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലായ് 1 നും സമുചിതമായി നടത്തുന്നു. ജൂണ്‍ 29 ന് സമാധി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, രുദ്രാഭിഷേകം, ശിവസഹസ്രനാമാര്‍ച്ചന, അന്നദാനം, നാമജപം, ഭജന, സത്സംഗം, മുതലായവ ഉണ്ടായിരിക്കും. പ്രതിഷ്ഠാദിനമായ ജൂലായ് 1 ന് സമാധി ശിവക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, രുദ്രാഭിഷേകം, ശിവസഹസ്രനാമാര്‍ച്ചന, അന്നദാനം, നാമജപം, ഭജന, സത്സംഗം, മുതലായവ പതിവുപോലെ ഉണ്ടായിരിക്കും. പ്രസ്തുത സമാധിപൂജാപരിപാടികള്‍ ആദ്യന്തം പങ്കെടുത്തു ധന്യരാകുവാന്‍ എല്ലാ ഭക്തജനങ്ങളോടും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.